കണ്ണൂർ : വിദ്യാർത്ഥികളുടെ വിവരങ്ങൾ ദുരൂഹ മറാഠി കമ്പനിക്ക് കൈമാറാൻ നടത്തുന്ന നീക്കത്തിൽ പ്രതിഷേധിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗത്തിലേക്ക് കെ എസ് യു നേതാക്കൾ ഇടിച്ചു കയറാൻ ശ്രമിച്ചു. സംഘർഷത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് സമരക്കാരേ പോലീസ് അറസ്റ്റ് ചെയ്തു നീക്കി .യാതൊരു വിധ കരാറുകളും ഇല്ലാതെയും ഒപ്പ് വെക്കാതെയും വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ എം കെ സി എൽ എന്ന മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിയുടെ സെർവറിലേക്ക് പൂരിപ്പിക്കാൻ കൊടുത്ത സർവ്വകലാശാല നിലപാടിനെതിരെയും ഇ ഗ്രാന്റ്സ് ഉള്ള വിദ്യാർത്ഥികൾക്കും ഫീസ് ഈടാക്കി പരീക്ഷ രജിസ്റ്റർ ചെയ്യാനുള്ള സർവ്വകലാശാല നിർദേശത്തിലും പ്രതിഷേധിച്ചാണ് കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിന്റെ നേതൃത്വത്തിൽ സിന്റിക്കേറ്റ് യോഗത്തിലേക്ക് ഇടിച്ച് കയറാൻ ശ്രമം.
സാങ്കേതിക വിദ്യയിലെ പരിജ്ഞാനത്തെ പറ്റി പരിശോധന പോലും നടത്താതെ അസാപ്പ് മുഖേന സർക്കാരിന്റെ മറ പിടിച്ച് യൂണിവേഴ്സിറ്റി നടത്തുന്ന ഡാറ്റ ചോർത്തൽ ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇതിന് കമ്മീഷൻ പറ്റാനുള്ള ശ്രമമാണ് അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നതെന്നും കെ എസ് യു ആരോപിച്ചു.പ്രതിഷേധവുമായി യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് ഹാളിലേക്ക് പാഞ്ഞടുത്ത കെ എസ് യു പ്രവർത്തകരെ പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഈ അഴിമതിയും വിദ്യാർത്ഥി വിരുദ്ധ നിലപാടും തിരുത്താൻ യൂണിവേഴ്സിറ്റി അധികൃതർ തയ്യാറായില്ലെങ്കിൽ വി സി യെ വഴിയിൽ തടയുന്നതടക്കമുള്ള ശക്തമായ സമര പരിപാടികളുമായി കെ എസ് യു മുന്നോട്ട് പോകുമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ പറഞ്ഞു.
ആഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്, രാഗേഷ് ബാലൻ, അർജുൻ കോറോം,അമൽ തോമസ്,റയീസ് തില്ലങ്കേരി, സുഫൈൽ സുബൈർ, മുബാസ് സി എച്ച്, അക്ഷയ് കല്യാശ്ശേരി,വൈഷ്ണവ് കായലോട്, ശ്രീരാഗ് പുഴാതി, പ്രകീർത്ത് മുണ്ടേരി എന്നിവർ നേതൃത്വം കൊടുത്തു.
KSU broke into the Kannur syndicate. The K-Reap data fraud controversy rages on.